• റെജിസ്ട്രേഷൻ സംബന്ധമായ സംശയങ്ങൾക് വിളിക്കു : +91 984656 20 40

    മലബാർ സ്വാസ്ഥ്യ പരിരക്ഷൺ യോജന
    ഒരു മലബാർ മെഡിക്കൽ കോളേജ് സംരംഭം

    Click the Below Arrow to Next Section.
    Download Prospectus Click Here

    ചികിത്സ സഹായവും ഡോക്ടർസ് ലിസ്റ്റും Click Here

    • Login
    • OFFICE LOGIN
    • MEMBER LOGIN
  • MALABAR SWASTHYA PARIRAKSHAN YOJANA

    2008 മുതൽ വടക്കൻ മലബാറിന്റെ ആരോഗ്യ പരിപാലന രംഗത്തെ പ്രതീക്ഷയായി വളർന്നുകൊണ്ടിരിക്കുന്ന മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സ സാധാരണക്കാർക്കെത്തിക്കുക എന്ന വലിയ ദൗത്യമാണ് നിർവഹിച്ചു വരുന്നത്. സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് (RSBY) വരുന്നതിനു മുൻപ് തന്നെ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച UNIVERSAL HEALTH INSURENCE SCHEME അക്കാലത്തു Oriental Insurence മായി ചേർന്ന് നടപ്പിലാക്കിയിരുന്നു.അതിനു ശേഷമാണ് സംസ്ഥാന ഗവൺമെന്റ് വഴി RSBY കേരളത്തിൽ എത്തുന്നത്. RSBY യുടെ തുടക്കം മുതൽ തന്നെ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അതിന്റെ പ്രയോജനം സാധാരണക്കാരിലേക്ക് എത്തിക്കാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ആ പ്രവർത്തന മികവിനും സേവനത്തിനും 2012 ൽ സംസ്ഥാന സർക്കാരിന്റെ RSBY പദ്ധതി പ്രകാരം " ഏറ്റവും കൂടുതൽ രോഗികൾക്ക് ചികിത്സ നൽകിയ സ്വാശ്രയ മെഡിക്കൽ കോളേജിനുള്ള" അവാർഡും ലഭിക്കുകയുണ്ടായി.അതിനു ശേഷം ഇങ്ങോട്ട് 2016 വരെ കോഴിക്കോട് ജില്ലയിൽ ഗവൺമെന്റ് മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ RSBY കാർഡുള്ളവർ ചികിത്സക്കെത്തുന്ന ആശുപത്രി യായിരുന്നു മലബാർ മെഡിക്കൽ കോളേജ്.എന്നാൽ നിർഭാഗ്യവശാൽ നമ്മുടേതല്ലാത്ത കാരണങ്ങളാൽ RSBY നിർത്തലാക്കുകയാണുണ്ടായത് ഈ അവസരത്തിലാണ് മലബാർ മെഡിക്കൽ കോളേജിൽ വിശ്വാസമർപ്പിച്ച് വന്ന ജനതയ്ക്കും ,വലിയ തുക നൽകി ചികിത്സ ചെയ്യാൻ കഴിയാത്ത ഒട്ടേറെ പാവപെട്ട രോഗികൾക്കും RSBY യ്‌ക്ക് പകരമായി മികച്ച ചികിത്സ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെ പുതിയ ഒരു പദ്ധതിക്ക് രൂപം കൊടുക്കുവാൻ മാനേജ്‌മന്റ് തീരുമാനിച്ചത്. RSBY യുടെ അതേ മാതൃകയിൽ , അതിൽ ലഭിക്കാത്ത ചില ചികിത്സകളടക്കം ഒട്ടേറെ ആനുകൂല്യങ്ങളുമായി മലബാർ മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന ജനങ്ങൾക്കായി പിറവിയെടുത്തിട്ടുള്ളതാണ് മലബാർ സ്വാസ്ഥ്യ പരിരക്ഷൺ യോജന "MSPY".

    Click the Below Arrow to Add the Family Details

  • Add Family details

    Akshaya
    Public

    © 2017 All rights reserved  mmchospital.org